ലഹരിയില്‍ യുവാവിന്റെ പരാക്രമം: നാട്ടുകാരെ മര്‍ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: സംഭവം അടിമാലിയില്‍
ലഹരിയില്‍ യുവാവിന്റെ പരാക്രമം: നാട്ടുകാരെ മര്‍ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: സംഭവം അടിമാലിയില്‍

ഇടുക്കി: അടിമാലിയില്‍ ലഹരിയില്‍ യുവാവിന്റെ പരാക്രമം. വയോധികന്‍ ഉള്‍പ്പെടെയുള്ളവരെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ സ്വദേശി സിറില്‍ പീറ്റര്‍ ആണ് അക്രമം അഴിച്ചുവിട്ടത്. ലഹരിയുടെ ഉന്മാദത്തില്‍ യുവാവ് ഓടിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചിരുന്നു. നിര്‍ത്താതെ ഓടിച്ചുവന്ന കാര്‍ ചാറ്റുപാറ ഭാഗത്ത് കലുങ്കില്‍ ഇടിച്ച് തകര്‍ന്നു. വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ ഇയാള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന്, ഓടിവന്ന പ്രദേശവാസികളെ ആക്രമിച്ചത്. ഇതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥയുമുണ്ടായി. വിവരമറിഞ്ഞ് അടിമാലി പൊലീസ് സ്ഥലത്തെത്തി യുവാവിനെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






