അടിമാലി ഗവ. മൃഗാശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി: സേവനം കാര്യക്ഷമമല്ലെന്ന് ക്ഷീര കര്‍ഷകര്‍
അടിമാലി ഗവ. മൃഗാശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി: സേവനം കാര്യക്ഷമമല്ലെന്ന് ക്ഷീര കര്‍ഷകര്‍
ഇടുക്കി: അടിമാലി മച്ചിപ്ലാവിലെ ഗവ. മൃഗാശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പരാതി. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ലഭിക്കുന്നില്ലെന്ന് ക്ഷീരകര്‍ഷകര്‍ ആരോപിച്ചു. കന്നുകാലികളിലെ ചര്‍മമുഴ രോഗത്തിന് വേണ്ടത്ര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും വിഷയത്തില്‍ വകുപ്പ് ഇടപെടണമെന്നുമാണ് ആവശ്യം. ക്ഷീര കര്‍ഷകര്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് ദിവസവും ആശുപത്രിയില്‍ എത്തുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നില്ലെന്നും പരാതിയുണ്ട്. ആശുപത്രിയില്‍ വകുപ്പുതല പരിശോധന നടത്തണമെന്നും വീഴ്ചകള്‍ പരിഹരിക്കാന്‍ വകുപ്പ് മേധാവികള്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു.
What's Your Reaction?