അടിമാലി താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് എലിയുടെ കടിയേറ്റു
അടിമാലി താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് എലിയുടെ കടിയേറ്റു

ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് എലിയുടെ കടിയേറ്റതായി പരാതി. കമ്പിളികണ്ടം സ്വദേശി ഷാജനാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം. കാലിലെ ശസ്ത്രക്രിയക്ക് ശേഷം പേ വാര്‍ഡില്‍ ചികിത്സയില്‍ തുടര്‍ന്നിരുന്ന ഷാജന്റെ കാല്‍വിരലിലാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ എലിയുടെ കടിയേറ്റത്. ഷാജന്‍ കിടന്നിരുന്ന മുറിയിലെ ജനാലയ്ക്ക് പാളികളില്ല. പകരം കാര്‍ഡ്‌ബോഡ് കഷണങ്ങളുപയോഗിച്ചാണ് മറച്ചിരിക്കുന്നത്. ഇതുവഴി ഇഴജന്തുക്കളടക്കം അകത്ത് പ്രവേശിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഷാജന്റെ ഇരു കാലുകളിലും കാല്‍വിരലിന്റെ അഗ്രഭാഗത്ത് കടിയേറ്റതിന്റെ പാടുകള്‍ കാണാം. ഇതുമായി ബന്ധപ്പെട്ട് ഷാജന് ചികിത്സ ലഭ്യമാക്കിയതായും തുറന്നു കിടന്നിരുന്ന ജനല്‍ ഭാഗം അടക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.
What's Your Reaction?






