ആനക്കുഴിയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: സമരത്തിനൊരുങ്ങി പ്രദേശവാസികള്‍
ആനക്കുഴിയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: സമരത്തിനൊരുങ്ങി പ്രദേശവാസികള്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആനക്കുഴിയില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. ദിവസവും വെള്ളം പമ്പ് ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാകുന്നത്. നിരവധി തവണ ജീവനക്കാരെ വിവമരമറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വെള്ളം റോഡിലൂടെ ഒഴുകുന്നത് കാല്‍നട, വാഹന യാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനൊപ്പം മേഖലയിലെ പല വീടുകളിലും കുടിവെള്ളം കൃത്യമായി എത്തുന്നില്ലെന്നും ആരോപണമുണ്ട്. ഇത്തരത്തില്‍ വെള്ളമൊഴുകുന്നത് ടാറിങ്ങും കോണ്‍ക്രീറ്റും ഇളകി റോഡ് തകരുന്നതിനും കാരണമാകുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പല മേഖലകളിലും സമാനമായ രീതിയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. അടിയന്തരമായി ജല അതോറിറ്റി അധികൃതര്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പമ്പ് ഹൗസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






