മൂന്നാറിന്റെ ചരിത്രം കണ്ടറിയാം, തൊട്ടറിയാം: ടാറ്റാ ടീ മ്യൂസിയം സഞ്ചാരികള്‍ക്ക് ഏറെ പ്രിയതരം

മൂന്നാറിന്റെ ചരിത്രം കണ്ടറിയാം, തൊട്ടറിയാം: ടാറ്റാ ടീ മ്യൂസിയം സഞ്ചാരികള്‍ക്ക് ഏറെ പ്രിയതരം

May 23, 2025 - 13:42
 0
മൂന്നാറിന്റെ ചരിത്രം കണ്ടറിയാം, തൊട്ടറിയാം: ടാറ്റാ ടീ മ്യൂസിയം സഞ്ചാരികള്‍ക്ക് ഏറെ പ്രിയതരം
This is the title of the web page

ഇടുക്കി: ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രശേഷിപ്പുകള്‍ മുതല്‍ നൂതനരീതിയില്‍ തേയില ഉല്‍പ്പാദനം വരെയുള്ള അപൂര്‍വ കാഴ്ചകള്‍, മൂന്നാറിന്റെ ചരിത്രമുറങ്ങുന്നത് എവിടെയെന്ന് ചോദിച്ചാല്‍, അത് വ്യക്തമാക്കിത്തരുന്ന ഒരിടമാണ് ടാറ്റാ ടീ മ്യൂസിയം. മൂന്നാറിന്റെ രൂപീകരണവും മുന്നേറ്റവും ഇവിടെനിന്ന് അറിയാം. സഞ്ചാരികള്‍ക്ക് അറിവിന്റെയും ചരിത്രത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കാം, കൗതുകക്കാഴ്ചകള്‍ കാണാം. മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഇടമാണ് മ്യൂസിയം. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രശേഷിപ്പുകള്‍ സഞ്ചാരികളില്‍ കൗതുകവും ആശ്ചര്യവും ഉണര്‍ത്തും. വാച്ചുകള്‍ക്ക് മുമ്പ് സമയം അറിയാന്‍ പ്രാചീന മനുഷ്യര്‍ ഉപയോഗിച്ചിരുന്ന നിഴല്‍മാപിനി, ബിസി രണ്ടാംനൂറ്റാണ്ടില്‍ പ്രാചീനമനുഷ്യന്‍ ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്ന ശവസംസ്‌കാര കലശം, രാജ്യത്തെ ആദ്യത്തെ മോണോ റെയില്‍ സംവിധാനത്തിന്റെ ശേഷിപ്പുകള്‍, വന്യജീവികളുടെ കൊമ്പുകള്‍, ഒരുനൂറ്റാണ്ടിനു മുമ്പ് ഉപയോഗത്തിലിരുന്ന ആശയവിനിമയ സംവിധാനങ്ങള്‍, തൊഴിലാളികളുടെ ജോലി സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി ഒരുനുറ്റാണ്ടു മുമ്പ് ഉപയോഗിച്ചിരുന്ന പഞ്ചിങ് മെഷീന്‍, പഴമയുള്ള ഘടികാരങ്ങള്‍ തുടങ്ങി ഇവിടെയുള്ള ഓരോ ശേഷിപ്പുകളും മൂന്നാറിന്റെ ചരിത്രം അടയാളപ്പെടുത്തുന്നു. 30 മിനിറ്റിന്റെ ഡോക്യുമെന്ററിയും മൂന്നാറിന്റെ ചരിത്രവീഥികളെ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതാണ്. ടാറ്റാ ടീ കമ്പനിയാണ് മ്യൂസിയം നടത്തിപ്പും പരിപാലനവും.

What's Your Reaction?

like

dislike

love

funny

angry

sad

wow