കട്ടപ്പന നഗരസഭയിലെ ബിജെപി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി
കട്ടപ്പന നഗരസഭയിലെ ബിജെപി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി
ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കട്ടപ്പന നഗരസഭയില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ നല്‍കി എന്‍ഡിഎ സ്ഥാനാര്‍ഥികള്‍. 31-ാം വാര്‍ഡ് സ്ഥാനാര്‍ഥി രമേശ് പി ആര്‍ ആണ് ആദ്യമായി നാമനിര്‍ദേശപത്രിക നല്‍കിയത്. തുടര്‍ന്ന് 30-ാം വാര്‍ഡ് സ്ഥാനാര്‍ഥി മഞ്ചു സതീഷും പത്രിക നല്‍കി. ഉപ വരണാധികാരി നഗരസഭ സെക്രട്ടറി അജി കെ തോമസിന്റെ മുമ്പിലാണ് സ്ഥാനാര്‍ഥികള്‍ പ്രതിക സമര്‍പ്പിച്ചത്. 35 വാര്‍ഡിലും മത്സരിക്കുമെന്ന് സൗത്ത് ജില്ലാ പ്രസിഡന്റ് വിസി വര്‍ഗീസ് പറഞ്ഞു. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് നേതാക്കളായ കെ കുമാര്‍, രതീഷ് വരുമല, അഡ്വ.സുജിത്ത് ശശി എന്നിവര്‍ക്കൊപ്പമെത്തിയാണ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്.
What's Your Reaction?

