കട്ടപ്പനയിൽ കോൺഗ്രസിൽ ചേരിപ്പോര്: ഒറ്റയ്ക്ക് മത്സരിക്കാൻ കെ സി വേണുഗോപാൽ വിഭാഗം
കട്ടപ്പനയിൽ കോൺഗ്രസിൽ ചേരിപ്പോര്: ഒറ്റയ്ക്ക് മത്സരിക്കാൻ കെ സി വേണുഗോപാൽ വിഭാഗം
ഇടുക്കി : സ്ഥാനാർഥി നിർണയം പ്രതിസന്ധിയായി തുടരുന്ന കട്ടപ്പന നഗരസഭയിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കെ സി വേണുഗോപാൽ വിഭാഗം. യുഡിഎഫ് വിജയിക്കുന്ന 20 സീറ്റിൽ മത്സരിക്കാനാണ് ലക്ഷ്യം. 20 സീറ്റിലേക്കുള്ള നാമനിർദേശപത്രികകൾ വാങ്ങി. നിലവിൽ കെസി വേണുഗോപാൽ പക്ഷത്തുള്ള കൗൺസിലർമാരായ പ്രശാന്ത് രാജു, മനോജ് മുരളി, ബീന ജോബി, മായാ ബിജു എന്നിവരെ ഒഴിവാക്കിയാണ് ഡിസിസിക്ക് പ്രാദേശിക കോൺഗ്രസ് നേതൃത്വം ലിസ്റ്റ് നൽകിയതെന്നാണ് സൂചന. വാർഡ് കമ്മിറ്റി കൂടാതെയും ഉപരി കമ്മിറ്റിയിൽ ചർച്ച ചെയ്യാതെയുമാണ് ലിസ്റ്റ് നൽകിയത്. നിലവിലെ 4 കൗൺസിലർമാരുൾപ്പടെ വർധിച്ച സീറ്റിന് ആനുപാദികമായി 6 സീറ്റാണ് കെ സി വിഭാഗം ചോദിച്ചത്. ഇത് പ്രാദേശിക നേതൃത്വം തള്ളിയെന്നാണ് ആരോപണം. ചോദിച്ച സീറ്റിൽ 5 എണ്ണം എങ്കിലും കിട്ടിയില്ലങ്കിൽ യുഡിഎഫ് സ്ഥിരമായി വിജയിക്കുന്ന 20 സീറ്റിൽ മത്സരിക്കുമെന്നാണ് സൂചന.
What's Your Reaction?

