മോഷണം ലക്ഷ്യമിട്ട് കേരളത്തിലെത്തി: തമിഴ്‌നാട്ടിലെ ക്രിമിനല്‍ സംഘത്തെ കമ്പംമെട്ട് പൊലീസ് പിടികൂടി
മോഷണം ലക്ഷ്യമിട്ട് കേരളത്തിലെത്തി: തമിഴ്‌നാട്ടിലെ ക്രിമിനല്‍ സംഘത്തെ കമ്പംമെട്ട് പൊലീസ് പിടികൂടി
ഇടുക്കി: തമിഴ്‌നാട്ടിലെ കൊടുംകുറ്റവാളി സംഘത്തെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളില്‍ പ്രതികളായ കൊസവപെട്ടി ഗണേശന്‍, കൂട്ടാളികളായ മധുര സ്വദേശി ഒ ഗണേശന്‍, ഉസലാംപെട്ടി സ്വദേശികളായ സുകുമാര്‍ പാണ്ടി, ശിവകുമാര്‍ കെ എന്നിവരാണ് പിടിയിലായത്. മോഷണം ലക്ഷ്യമിട്ട് ഒമ്‌നി വാനില്‍ സഞ്ചരിക്കുന്നതിനിടെയാണ് കമ്പംമെട്ട് പൊലീസ് വലയിലാക്കിയത്. വാഹനനങ്ങളില്‍ കറങ്ങിനടന്ന അനുയോജ്യമായ സ്ഥലം കണ്ടെത്തി കൊള്ള നടത്തുന്നതാണ് ഇവരുടെ രീതി. കൊലപാതകം, മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണ്.
കഴിഞ്ഞ ഏഴിനാണ് ഇവര്‍ കേരളത്തിലെത്തിയത്. പൊലീസിന്റെ വാഹന പരിശോധനയില്‍ സംഘം കുടുങ്ങുകയായിരുന്നു. ഇവര്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?

