അടിമാലിയില്‍ 115 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
അടിമാലിയില്‍ 115 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
ഇടുക്കി: അടിമാലിയില്‍ വില്‍പ്പനയ്ക്ക് കൊണ്ടുപോയ ഹാഷിഷ് ഓയിലുമായി യുവാവ് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പിടിയില്‍. തൃശൂര്‍ സ്വദേശിയായ രാഹുല്‍ (25) നെയാണ് കൂമ്പന്‍പാറയില്‍നിന്ന് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് 115 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. മൂന്നാര്‍, വട്ടവട ഭാഗങ്ങളില്‍ ലഹരി വസ്തുവില്‍പ്പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ശശി അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡുമാരായ ദിലീപ് എന്‍ കെ, ബിജു മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ എം, യദുവംശരാജ്, മുഹമ്മദ് ഹാഷിം, അലി അഷ്‌കര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
What's Your Reaction?