അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട റോഡ് തകര്‍ന്ന് യാത്രാക്ലേശം രൂക്ഷം
അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട റോഡ് തകര്‍ന്ന് യാത്രാക്ലേശം രൂക്ഷം

ഇടുക്കി: അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറിഞ്ഞാനാല്‍പടി റോഡ് തകര്‍ന്ന് യാത്രാക്ലേശം രൂക്ഷമാകുന്നു. മഴപെയ്ത് വലിയ വെള്ളക്കെട്ടാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. കുഴി അറിയാതെ വരുന്ന ബൈക്ക് യാത്രികര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് പതിവായി മാറിയിരിക്കുകയാണ്. മെന്റിലിട്ട് നികത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കടന്നുപോകുന്ന മാട്ടുക്കട്ട - തൂക്കുപാലം റോഡില്‍ ഒരു കിലോമീറ്റര്‍ റോഡാണ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായി കിടക്കുന്നത്. കുറച്ചുകാലം മുന്‍പ് പൊളിഞ്ഞ് കിടന്നിരുന്ന ഇടഭാഗം പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്യുകയും റോഡിലൂടെ ഒലിച്ചുവരുന്ന മഴവെള്ളം ഒഴുകി പോകുന്നതിനുവേണ്ടി ഐറിഷ് ഓടകള്‍ നിര്‍മിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഇതുകൂടാതെ സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്ക് വെള്ളം ഒഴുകി ചെല്ലാതിരിക്കുവാന്‍ തടയണ വച്ചിരിക്കുന്നതും വെള്ളക്കെട്ടിനും, റോഡ് പൊളിയുന്നതിനും കാരണമാകുന്നു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കടന്നു പോകുന്ന ഇവിടെ മഴക്കാലമായതിനാല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കാല്‍നടയാത്രിക്കാരുടെ ദേഹത്തേക്ക് ചെളി തെറിക്കുന്നതും പതിവാണ്. ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് ഗര്‍ത്തങ്ങള്‍ നികത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






