ഇരട്ടയാർ ബാങ്ക് മുൻ പ്രസിഡന്റിനെ അസഭ്യം പറഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി
ഇരട്ടയാർ ബാങ്ക് മുൻ പ്രസിഡന്റിനെ അസഭ്യം പറഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി

ഇടുക്കി:ഇരട്ടയാർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ച മുൻ പ്രസിഡൻറ് ജിൻസൺ വർക്കിയെ സമൂഹ മാധ്യമത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അസഭ്യം പറഞ്ഞതായി പരാതി. തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറുപ്പിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അസഭ്യവർഷം നടത്തിയത്. ജിൻസൺ വർക്കി കട്ടപ്പന പോലീസിൽ പരാതി നൽകി. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണി 11 ൽ ഒൻപത് സീറ്റും നേടി വിജയിച്ചിരുന്നു.
What's Your Reaction?






