ലഹരി വിരുദ്ധ ബോധവല്‍ക്കരണം: ജില്ലാ പൊലീസിന്റെ ഇരുചക്ര വാഹന റാലി ചെറുതോണിയില്‍ സമാപിച്ചു
ലഹരി വിരുദ്ധ ബോധവല്‍ക്കരണം: ജില്ലാ പൊലീസിന്റെ ഇരുചക്ര വാഹന റാലി ചെറുതോണിയില്‍ സമാപിച്ചു
ഇടുക്കി: ലഹരിക്കെതിരെ ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന ത്രിദിന ഇരുചക്ര വാഹന റാലി ചെറുതോണിയില്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള എസ്പിസി, എന്‍സിസി, എന്‍എസ്എസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ റാലിക്ക് സ്വീകരണം നല്‍കി. ഇടുക്കി സബ് കലക്ടര്‍ അനൂപ് ഗാര്‍ഗ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. അഡീഷണല്‍ എസ് പി ഇമ്മാനുവല്‍ പോള്‍ അധ്യക്ഷനായി. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ റെക്കോഡ് നേട്ടം കൈവരിച്ച ദേവപ്രിയ ഷൈബുവിനെ അനുമോദിച്ചു. ഇടുക്കി ഡിവൈഎസ്പി രാജന്‍ കെ അരമന, ഡിസിആര്‍ബി ഡിവൈഎസ്പി ബിജു കെ ആര്‍, സീനിയര്‍ പൊലീസ് ഓഫീസേഴ്‌സ് ജില്ലാ പ്രസിഡന്റ്് നിഷാദ് മോന്‍ വി എ, ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ടോമി മാപ്ലക്കാലയില്‍, നാര്‍ക്കോട്ടിക്ക് ഡിവൈഎസ്പി
മാത്യു ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

