വേനല്‍ മഴ ലഭിച്ചതോടെ, മഞ്ഞ് പുതച്ച് സുന്ദരിയായി മൂന്നാര്‍ ഗ്യാപ് റോഡ്
വേനല്‍ മഴ ലഭിച്ചതോടെ, മഞ്ഞ് പുതച്ച് സുന്ദരിയായി മൂന്നാര്‍ ഗ്യാപ് റോഡ്

ഇടുക്കി: മൂന്നാറിന്റെ തേയില ചെരുവുകളെ ആസ്വദിച്ച് ആനയിറങ്കല്‍ വഴിയുള്ള യാത്രയില്‍ ഗ്യാപ് റോഡില്‍ ഒന്ന് വാഹനം നിര്‍ത്താതെ സഞ്ചാരികള്‍ കടന്ന് പോകാറില്ല. സഹ്യ പര്‍വ്വത നിരയുടെ അതിവിശാല കാഴ്ചകളും താഴ്‌വാരത്തെ പാട ശേഖരങ്ങളും ഒക്കെ ഇവിടെ നിന്ന് ആസ്വദിയ്ക്കാനാവും. കടുത്ത വേനലിന് അറുതി നല്‍കി, മഴയും എത്തിയതോടെ മഞ്ഞിന്റെ സാനിധ്യവും ഗ്യാപ് റോഡില്‍ സ്ഥിരമായി. ഇതോടെ മധ്യവേനല്‍ അവധി ആഘോഷിയ്ക്കാന്‍ ഇടുക്കിയിലേയ്ക്ക് എത്തുന്നവരുടെ പ്രിയ താവളമായി മാറുകയാണ് ഗ്യാപ് റോഡ്. മലനിരകളെ പുതഞ്ഞ്, പാടശേഖരങ്ങള്‍ ലക്ഷ്യമാക്കി, കോട മഞ്ഞിറങ്ങുന്നതിന്റെ കാഴ്ച അവിസ്മരണീയമാണ്. തണുപ്പ് അകറ്റാന്‍ ചുട്ടെടുത്ത ചോളവും കഴിച്ച്, മഞ്ഞിന്റെ കാഴ്ചകള്‍ ആസ്വദിയ്ക്കാതെ സഞ്ചാരികള്‍ക്ക് ഗ്യാപ് റോഡില്‍ നിന്നും മടങ്ങാനാവില്ല
What's Your Reaction?






