ഓപ്പറേഷന്‍ റെഡ് സോണ്‍: കട്ടപ്പനയില്‍നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
ഓപ്പറേഷന്‍ റെഡ് സോണ്‍: കട്ടപ്പനയില്‍നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
ഇടുക്കി: എക്‌സൈസ് ഇന്റലിജന്‍സ് കട്ടപ്പന നഗരസഭയിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നടത്തിയ പരിശോധനയില്‍ കട്ടപ്പന ടൗണില്‍നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. അനധികൃതമായി പാന്‍മസാലകള്‍ വില്‍പ്പന നടത്തിയതിനും കൈവശം വച്ചതിനുമായി 15 പേരില്‍ നിന്നായി 3000 രൂപ പിഴയും ഈടാക്കി. എക്‌സൈസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരം എക്‌സൈസ് ഇന്റലിജന്‍സ് ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ റോബര്‍ട്ട്, സെന്‍ട്രല്‍ സോണ്‍ വിഭാഗം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ രാകേഷ് എന്നിവരുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്താകമാനം നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് കട്ടപ്പനയിലും പരിശോധന നടത്തിയത്. ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ അജീബ് ലബ്ബ, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് അബ്ദുള്‍സലാം എം, കട്ടപ്പന എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അതുല്‍ ലോനന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മനോജ് സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എസ് ശ്രീകുമാര്‍, ബിജുമോന്‍ പി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ റോണി ആന്റണി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രേഖ ജി, ഡ്രൈവര്‍ അഗസ്റ്റിന്‍ ജോസഫ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
What's Your Reaction?