പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി
പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി
ഇടുക്കി: പാറത്തോട് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി. ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രസാദ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജു വള്ളോപുരയിടം, പഞ്ചായത്തംഗം ഷൈജോ ഇരുമല, സ്‌കൂള്‍ മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. മെര്‍ഫിന്‍ കരിവേലിക്കല്‍, ഇടുക്കി ഡിവൈഎസ്പി രാജന്‍ കെ അരമന, വെള്ളത്തൂവല്‍ പൊലീസ് എസ്എച്ച്ഒ അജിത്ത് കുമാര്‍, പ്രിന്‍സിപ്പല്‍ മനോജ് അഗസ്റ്റിന്‍, ഹെഡ്മാസ്റ്റര്‍ ബിനോയി ജോസഫ്, എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിലു മാത്യു, പിടിഎ പ്രസിഡന്റ് ബിനോയി കെ എം, സോഫി ഷാജി എന്നിവര്‍ പങ്കെടുത്തു. എസ്പിസി ഇടുക്കി എഡിഎന്‍ഓ സുരേഷ് ബാബു, എഎസ്‌ഐ ഖദീജ കെ ബി, സിപിഓമാരായ സജിമോന്‍ കെ എം, ബോബി പോള്‍, ആന്‍മരിയ ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?