കോണ്‍ഗ്രസ് മാട്ടുത്താവളത്ത് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
കോണ്‍ഗ്രസ് മാട്ടുത്താവളത്ത് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

ഇടുക്കി: കോണ്‍ഗ്രസ് മാട്ടുത്താവളം വാര്‍ഡില്‍ മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് കുടുംബ സംഗമം നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും അവലോകനം നടത്തുന്നതിനും വേണ്ടിയിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വാര്‍ഡ് പ്രസിഡന്റ് ഡാര്‍ണി ജോസഫ് പൊടിപാറ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അരുണ്‍ പൊടിപാറ, ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് ജോസഫ് കുറുമ്പുറം, സണ്ണി മഞ്ഞനാമാറ്റം, പി എം വര്‍ക്കി, പി ടി തോമസ്, സിനി ജോസഫ്, സിജോ പാറക്കല്‍, ജോണി ഇഞ്ചിപറമ്പില്‍, ജയരാജ് എസ്, സ്‌കറിയ പാലക്കുഴി, റോജി സലി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






