സംയുക്ത തൊഴിലാളി യൂണിയന്‍ വാഹന പ്രചരണ ജാഥക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
സംയുക്ത തൊഴിലാളി യൂണിയന്‍ വാഹന പ്രചരണ ജാഥക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

സംയുക്ത തൊഴിലാളി യൂണിയന്‍ വാഹന പ്രചരണ ജാഥക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 9ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായുള്ള മധ്യമേഖല വാഹന പ്രചാരണ ജാഥക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. ലേബര്‍ കോഡുകള്‍ ഉപേക്ഷിക്കുക, പ്രതിമാസ മിനിമം വേതനം 26,000 രൂപയാക്കുക, കരാര്‍ തൊഴിലാളികള്‍ക്ക് ജോലിക്ക് തുല്യമായ വേതനം നല്‍കുക, ഇപിഎഫ് പെന്‍ഷന്‍ മിനിമം 9000 രൂപയാക്കുക, സാമൂഹിക സുരക്ഷ, ചികിത്സാസഹായം, സ്ഥിരം വരുമാനം, പെന്‍ഷന്‍ എന്നിവ ഉറപ്പുവരുത്തുക, പിഎഫിന്റെയും ബോണസിന്റെയും പരിധി എടുത്തുമാറ്റുകയും ഗ്രാറ്റുവിറ്റി തുക വര്‍ധിപ്പിക്കുകയും ചെയ്യുക, 45 ദിവസത്തിനുള്ളില്‍ ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ നല്‍കുക, വിലക്കയറ്റം നിയന്ത്രിക്കുക, പൊതുമേഖലയും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് അവസാനിപ്പിക്കുക, കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കുക, 2022ലെ വൈദ്യുതി ഭേദഗതി നിയമം പിന്‍വലിക്കുക, തൊഴില്‍ മൗലികാവകാശമാക്കുക, തൊഴിലുറപ്പില്‍ 200 തൊഴില്‍ ദിനങ്ങളാക്കി 600 രൂപ പ്രതിദിനം വേതനമാക്കുക, നിര്‍മാണ തൊഴിലാളികളെയും സ്‌കീം വര്‍ക്കര്‍മാരെയും ഇഎസ്ഐ പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. തുടര്‍ന്നുനടന്ന യോഗത്തില്‍ സ്വീകരണ കമ്മിറ്റി പ്രസിഡന്റ് വി.ആര്‍ ശശി അധ്യക്ഷനായി. സെക്രട്ടറി വി ആര്‍ സജി, ജാഥാക്യാപ്റ്റന്‍ സി. പി മുരളി, വൈസ് ക്യാപ്റ്റന്‍ എം. ഹംസ, മാനേജര്‍ ടി.ബി മിനി, തുടങ്ങിയവരെ സംയുക്ത ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ ഹാരമണിയിച്ച് സ്വീകരിച്ചു. ജോസ് ഫിലിപ്പ്, കെ എസ് മോഹനന്‍, സി കെ കൃഷ്ണന്‍കുട്ടി, സി എസ് രാജേന്ദ്രന്‍, ടി.എസ് ബിസി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






