നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡിലെ ഓട കാല്‍നടയാത്രികര്‍ക്ക് ഭീഷണി
നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡിലെ ഓട കാല്‍നടയാത്രികര്‍ക്ക് ഭീഷണി

ഇടുക്കി: നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡിലെ ഓട നിര്‍മാണത്തിലെ അപാകത മൂലം കാല്‍നടയാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം ഓടയില്‍ കാല്‍പോയി രണ്ട് പേര്‍ക്ക് പരിക്കേറ്റു. അമ്പിളിയമ്മന്‍കാനം മാണികുളത്ത് രാജേഷ്, തന്നിമൂട് സ്വദേശി സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓട സ്ലാബ് ഇട്ട് മൂടിയിട്ടുണ്ടെങ്കിലും ഇതിനിടയിലെ വിടവാണ് അപകടത്തിന് കാരണം. ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് വെള്ളിയാഴ്ച പുലര്‍ച്ചെ ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ പോയി മടങ്ങിവരവേയാണ് അപകടത്തില്‍പെട്ടത്. ഇതിന് തൊട്ട് മുമ്പണ് സന്ദീപിന് പരിക്കേറ്റത്. കേള്‍വി ശക്തിയും സംസാരശേഷിയും ഇല്ലാത്ത സന്ദീപ് ബസുകള്‍ ക്‌ളീന്‍ ചെയ്താണ് ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് പിന്‍ഭാഗത്തെ ഓടയാണ് അപകടാവസ്ഥയിലുള്ളത്. സ്റ്റാന്‍ഡില്‍ വഴി വിളക്കുകള്‍ ഇല്ലാത്തതും അപകടത്തിന് ഇടയാക്കുന്നു.
What's Your Reaction?






