കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ അശോക ലോട്ടറി ഏജൻസിയിൽ മോഷണം
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ അശോക ലോട്ടറി ഏജൻസിയിൽ മോഷണം

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ അശോക ലോട്ടറിക്കടയില്‍ മോഷണം. കടയുടെ താഴ് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് ഒരുലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളും കവര്‍ന്നു. തിങ്കളാഴ്ച അര്‍ധരാത്രി 12ഓടെയാണ് മോഷണം നടന്നത്. രാവിലെ ജീവനക്കാരി കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് സിസിടിവിയില്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മോഷണം സ്ഥിരീകരിക്കുകയായിരുന്നു. കട ഉടമയുടെ പരാതിയില്‍ കട്ടപ്പന പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്ത് പരിശോധന നടത്തി. കുറച്ച് നാളുകളായി കട്ടപ്പനയുടെ വിവിധ മേഖലകളില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടക്കുന്ന മോഷണം വ്യാപാരമേഖലയ്ക്കടക്കം പ്രതിസന്ധിയാണ്. പൊലീസിന്റെ നേതൃത്വത്തില്‍ രാത്രികാല പരിശോധന ഊര്‍ജിതമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
What's Your Reaction?






