വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് 4 വര്‍ഷം: കല്ലറയില്‍ ഇഷ്ടവിഭവങ്ങളൊരുക്കി പ്രാര്‍ഥിച്ച് മാതാപിതാക്കള്‍: നീതി ഇനിയുമകലെ

വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് 4 വര്‍ഷം: കല്ലറയില്‍ ഇഷ്ടവിഭവങ്ങളൊരുക്കി പ്രാര്‍ഥിച്ച് മാതാപിതാക്കള്‍: നീതി ഇനിയുമകലെ

Jun 30, 2025 - 16:51
 0
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് 4 വര്‍ഷം: കല്ലറയില്‍ ഇഷ്ടവിഭവങ്ങളൊരുക്കി പ്രാര്‍ഥിച്ച് മാതാപിതാക്കള്‍: നീതി ഇനിയുമകലെ
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ 6 വയസുകാരി കൊല്ലപ്പെട്ടിട്ട് 4 വര്‍ഷം. 2021 ജൂണ്‍ 30നാണ് പെണ്‍കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അന്നത്തെ എസ്എച്ച്ഒ ആയിരുന്ന ടി ഡി സുനില്‍കുമാര്‍ കുട്ടിയുടെ മരണം കൊലപാതമാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് രണ്ടര വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ 2023 ഡിസംബര്‍ യുവാവ് കുറ്റക്കാരല്ലെന്ന് കണ്ടെത്തി കട്ടപ്പന പോക്‌സോ കോടതി ഇയാളെ വെറുതെ വിട്ടു. എന്നാല്‍ കുട്ടിയുടെ മരണം കൊലപാതകം ആണെന്നുള്ളത് കോടതി ശരിവച്ചു. ഒന്നര വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഇടപെട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് പൊലീസും കേസില്‍  കക്ഷികളായി ചേര്‍ന്നുകൊണ്ട് അപ്പീല്‍ നല്‍കി. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായില്ല. കുട്ടിയുടെ ഓര്‍മദിനത്തില്‍  അവള്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഒരുക്കി വീടിനോട് ചേര്‍ന്നുള്ള കല്ലറയില്‍  മാതാപിതാക്കള്‍ പ്രാര്‍ഥന നടത്തി. ചുരക്കുളം പുതുവലില്‍ ഇവര്‍ക്കായി തയാറാക്കിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ജപ്തി നടപടികള്‍ നേരിട്ട സാഹചര്യത്തില്‍ സിപിഐ ഇടപെട്ട് വീട് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow