കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ ഗര്‍ത്തം കാല്‍നട, വാഹന യാത്രികര്‍ക്ക് ഭീഷണി  

കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ ഗര്‍ത്തം കാല്‍നട, വാഹന യാത്രികര്‍ക്ക് ഭീഷണി  

Jun 30, 2025 - 16:42
 0
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ ഗര്‍ത്തം കാല്‍നട, വാഹന യാത്രികര്‍ക്ക് ഭീഷണി  
This is the title of the web page

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തം  കാല്‍നട, വാഹന യാത്രികര്‍ക്ക്  ഭീഷണിയാകുന്നു. സ്റ്റാന്‍ഡിന്റെ ആരംഭഘട്ടത്തില്‍ ഇവിടെയുണ്ടായിരുന്ന കിണര്‍മൂടി അതിനുമുകളില്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഈ കോണ്‍ക്രീറ്റിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ഗര്‍ത്തം രൂപപ്പെട്ടതോടെ ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇതില്‍ വാഹനങ്ങള്‍ ചാടുമ്പോള്‍ ആളുകളുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. അതിനോടൊപ്പം ഗര്‍ത്തത്തിന്റെ ആഴം വലുതായതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്. കോണ്‍ക്രീറ്റ് കമ്പികള്‍ വെളിയിലേക്ക് തള്ളി നില്‍ക്കുന്നത് ബസുകളുടെ ഉള്‍പ്പെടെ ടയറുകള്‍ പഞ്ചറാകുന്നതിനും കാരണമാകുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിപ്പേരാണ് ഇതുവഴി നടന്നുപോകുന്നത്. കുഴികണ്ട് വാഹനങ്ങള്‍ വെട്ടിച്ചുമാറ്റുന്നത് കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാകുന്നുണ്ട്. അടിയന്തരമായി സ്റ്റാന്‍ഡിനുള്ളില്‍ രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തം  മൂടണമെന്ന ആവശ്യമാണ് ഉയര്‍ന്നുവരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow