മിഷന്‍ ചക്കക്കൊമ്പന്‍: ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
മിഷന്‍ ചക്കക്കൊമ്പന്‍: ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
ഇടുക്കി: മിഷന്‍ ചക്കക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ആറ് വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കാണ് അവധി ബാധകമാകുക. ദൗത്യത്തിന്റെ ഭാഗമായി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നേരത്തെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
What's Your Reaction?