ഇടുക്കി - ഉടുമ്പന്നൂര്‍ റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു
ഇടുക്കി - ഉടുമ്പന്നൂര്‍ റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു

ഇടുക്കി: ഇടുക്കി - ഉടുമ്പന്നൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം മണിയാറന്‍കുടിയില്‍ നടത്തി. സംസ്ഥാന വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷനായ യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ശിലാഫലകം അനാശ്ചാദനം ചെയ്തു. ഹൈറേഞ്ചിലെ കാര്‍ഷിക കുടിയേറ്റത്തിന് ചരിത്രസാക്ഷ്യം വഹിച്ച ജില്ലയിലെ ഏറ്റവും പഴക്കമേറിയ പാതയാണ് ഇടുക്കി - മണിയാറന്‍കുടി - ഉടുമ്പന്നൂര്‍ റോഡ്. ജില്ലാ ആസ്ഥാനത്തുനിന്നും കുറഞ്ഞ ദൂരത്തില്‍ തൊടുപുഴയില്‍ എത്തിച്ചേരാന്‍ കഴിയുന്ന റോഡിന്റെ നിര്‍മാണം ഏറെക്കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു. വനംവകുപ്പുമായി ബന്ധപ്പെട്ട നിയമതടസങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചതോടെ നിര്‍മാണം അനിശ്ചിതമായി നീണ്ടു പോയി. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിനും ഡീന്‍ കുര്യാക്കോസ് എംപിയും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍മാണത്തിന് സാധ്യത തെളിഞ്ഞത്. കലക്ടര്‍ ദിനേശന്‍ ചെറുവാട്ട്, കോതമംഗലം ഡിഎഫ്ഒ സൂരജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ,് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് പോള്‍, വക്കച്ചന്‍ വയലില്‍ എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി ആളുകള്‍ പങ്കെടുത്തു.
What's Your Reaction?






