കുമളിയിലെ ബസ് സ്റ്റേഷന്‍ തുറന്നു
കുമളിയിലെ ബസ് സ്റ്റേഷന്‍ തുറന്നു
ഇടുക്കി: കേരള-തമിഴ്നാട് അതിര്‍ത്തിയായ കുമളിയില്‍ തമിഴ്നാട് നിര്‍മിച്ച ബസ് സ്റ്റേഷന്‍ ഗ്രാമവികസന മന്ത്രി ഐ പെരിയസാമി, ഗതാഗത-വൈദ്യുതി മന്ത്രി ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വെല്ലുവിളികള്‍ ഉണ്ടായിട്ടും അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ബസ് സ്റ്റേഷന്‍ വൃത്തിയായി സംരക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ഐ പെരിയസാമി പറഞ്ഞു. 30 വര്‍ഷത്തെ പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. കുമളിയില്‍ തമിഴ്നാട് ഭാഗത്ത് മതിയായ ബസ് സ്റ്റേഷന്‍ സൗകര്യമില്ലാത്തതിനാല്‍ റോഡരികില്‍ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്ന പതിവ് ഗതാഗതക്കുരുക്കിനും കാരണമായിരുന്നു. ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന പാതയിലെ ദുരിതത്തിനാണ് ഇപ്പോള്‍ അറുതിയായിരിക്കുന്നത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വര്‍ക്ക്ഷോപ്പ് നിന്നിരുന്ന സ്ഥലത്ത് 5.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. 18 വാണിജ്യ സമുച്ചയങ്ങള്‍, വിശാലമായ യാത്രക്കാരുടെ വിശ്രമമുറി, ആധുനിക രീതിയിലുള്ള ശുചിമുറി സമുച്ചയങ്ങള്‍, വാഹന പാര്‍ക്കിംഗ് സൗകര്യം, ബസുകള്‍ക്കായി ചെറിയ വര്‍ക്ക്ഷോപ്പ് എന്നിവയോട് കൂടിയ ആധുനിക ബസ് സ്റ്റേഷനാണ് നിര്‍മിച്ചിരിക്കുന്നത്. തേനി ജില്ലാ കളക്ടര്‍ രഞ്ജിത് സിംഗ്, കമ്പം എംഎല്‍എ പി രാമകൃഷ്ണന്‍, ആണ്ടിപ്പട്ടി എംഎല്‍എ കെ മഹാരാജന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?