എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല: അടൂര്‍ പ്രകാശ് എംപി
എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല: അടൂര്‍ പ്രകാശ് എംപി
ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. തെറ്റായ നയങ്ങള്‍ നമ്മള്‍ ചൂണ്ടിക്കാണിക്കുക തന്നെ ചെയ്യണം. ജനങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ചുഭരിക്കുന്ന നയമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചതല്ലാതെ നടപ്പിലാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇടുക്കി മെഡിക്കല്‍ കോളേജിനെ പൂട്ടിക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. ശബരിമല വിഷയത്തില്‍ ഇനിയും ആളുകള്‍ ജയിലിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കുകയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കട്ടപ്പന നഗരസഭയിലെ മുഴുവന്‍ സ്ഥാനാര്‍ഥികളും പങ്കെടുത്തു. മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ ജോണി കുളംപള്ളി അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കേരള കോണ്‍ഗ്രസ് ഉന്നതാധികാരി സമിതിയംഗം തോമസ് പെരുമന, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, ഡിസിസി സെക്രട്ടറി കെ ജെ ബെന്നി, റൂബി വേഴബത്തോട്ടം ,എം ഡി അര്‍ജുനന്‍, മനോജ് അഗസ്റ്റിന്‍, മണ്ഡലം കണ്‍വീനര്‍ ജോയി കുടക്കച്ചിറ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമുട്ടില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

