ജോയ്‌സ് ജോര്‍ജിന് പിന്തുണയുമായി ഡി എം കെ
ജോയ്‌സ് ജോര്‍ജിന് പിന്തുണയുമായി ഡി എം കെ

ഇടുക്കി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ: ജോയ്‌സ് ജോര്‍ജിന് പിന്തുണയുമായി കേരളാ ഡി.എം.കെ.യുടെ ജില്ലാ ഘടകം. ജില്ലയിലെ നിലവിലുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.എം.കെ ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിത്. ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് നിയോജക മണ്ഡലങ്ങളിലായി ഡി.എം.കെ.ക്ക് അറുപത്തിയയ്യായിരം വോട്ടര്‍മാരുണ്ട്. ഡി. എം. കെ. ജില്ലാ സെക്രട്ടറി കെ.കെ. ജനാര്‍ദ്ദനന്‍, ഏരിയ സെക്രട്ടറിമാരായ പി.പി. തങ്കച്ചന്‍, രാജപ്പന്‍ മുണ്ടക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?






