പീരുമേട് നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പ്: എന്‍ഡിഎ കുമളി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
പീരുമേട് നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പ്: എന്‍ഡിഎ കുമളി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇടുക്കി: പീരുമേട് നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയും ഇടതു-വലതു മുന്നണികളുടെ അവഗണനയ്‌ക്കെതിരെയും എന്‍ഡിഎ കുമളി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുക, വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, കുമളി പഞ്ചായത്തിന്റെ തോട്ടഭൂമി ഇടപാടിലെ ക്രമക്കേടുകള്‍ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ടൂറിസം മേഖലയില്‍ വന്‍ സാധ്യതകളുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, റെയില്‍-വിമാന ഗതാഗത സാധ്യതകള്‍ പഠിക്കാന്‍ പോലും തയാറാകുന്നില്ലെന്നും എന്‍ഡിഎ ആരോപിച്ചു. തുടര്‍ന്ന് പീരുമേട് നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളില്‍നിന്ന് ശേഖരിച്ച കുറ്റപത്രം ജില്ലാ പ്രസിഡന്റിന് കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറിയും പീരുമേട് നിയോജകമണ്ഡലം ഇന്‍ചാര്‍ജുമായ സി സന്തോഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എവി മുരളി, അമ്പിളി രാജന്‍, എസ് അയ്യപ്പദാസ്, കെഡി അനീഷ്, സോണി ഇളപ്പുങ്കല്‍, സനോജ് സരസര്‍, അഡ്വ. ഷൈന്‍ വര്‍ഗീസ്, അഡ്വ. സ്റ്റീഫന്‍ ഐസക്, വിനോജ് കുമാര്‍, വിജയകുമാര്‍, കെ കുമാര്‍, വി എസ് രതീഷ്, സന്തോഷ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?