അണക്കരയില്‍ കെഎസ്ആര്‍ടിസി ബസ് 2 വാഹനങ്ങളിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് വീട്ടിലേക്ക് പാഞ്ഞുകയറി
അണക്കരയില്‍ കെഎസ്ആര്‍ടിസി ബസ് 2 വാഹനങ്ങളിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് വീട്ടിലേക്ക് പാഞ്ഞുകയറി
ഇടുക്കി: അണക്കര സുല്‍ത്താന്‍ കടയ്ക്ക്‌സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വീട്ടിലേയ്ക്ക് പാഞ്ഞുകയറി അപകടം. ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച രാവിലെ 6.30 ഓടെ സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് കുമളിയിലേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചശേഷം സമീപത്ത് ഉണ്ടായിരുന്ന വൈദ്യുത പോസ്റ്റും തകര്‍ത്ത് അടുത്ത വീട്ടിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
What's Your Reaction?