കട്ടപ്പന ചേന്നാട്ടുമറ്റം ജങ്ഷനില്‍ മാലിന്യം തള്ളല്‍ രൂക്ഷം
കട്ടപ്പന ചേന്നാട്ടുമറ്റം ജങ്ഷനില്‍ മാലിന്യം തള്ളല്‍ രൂക്ഷം
ഇടുക്കി: കട്ടപ്പന നഗരത്തില്‍ ചേന്നാട്ടുമറ്റം ജങ്ഷനില്‍ മാലിന്യം തള്ളല്‍ രൂക്ഷം. പിക്അപ്പുകള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യുന്ന ടാക്‌സി സ്റ്റാന്‍ഡിന്റെ പിന്‍വശത്താണ് രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തിച്ചും ചാക്കില്‍ നിറച്ചും മാലിന്യം തള്ളുന്നത്. വീട്ടുമാലിന്യം ഉള്‍പ്പെടെ ഇവിടെ വന്‍തോതില്‍ കെട്ടിക്കിടക്കുന്നത് സാംക്രമിക രോഗ വ്യാപനത്തിന് കാരണമാകും. നഗരസഭ ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹിക വിരുദ്ധര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഡ്രൈവര്‍മാരുടെയും വ്യാപാരികളുടെയും ആവശ്യം.
ടാക്‌സി ഡ്രൈവര്‍മാരും ചുമട്ടുതൊഴിലാളികളും തങ്ങുന്ന സ്ഥലത്തിനുസമീപമാണ് മാലിന്യം തള്ളുന്നത്. ആരോഗ്യ വിഭാഗത്തിന്റെ പരിശോധന കുറഞ്ഞതോടെ നഗരത്തിലെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ വന്‍തോതില്‍ കടകളിലെയും വീടുകളിലെയും അവശിഷ്ടങ്ങള്‍ തള്ളുന്നുണ്ട്. പലസ്ഥലങ്ങളില്‍ സിസി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമായി പ്രയോജനപ്പെടുന്നില്ല.
ചേന്നാട്ടുമറ്റം ജങ്ഷനില്‍ ഹോട്ടല്‍, കാറ്ററിങ് അവശിഷ്ടങ്ങളും വീട്ടുമാലിന്യവുമാണ് വന്‍തോതില്‍ തള്ളുന്നത്. ഇവ കുന്നുകൂടി അസഭ്യമായ ദുര്‍ഗന്ധമാണ് പ്രദേശത്ത്. സിസി ക്യാമറകളില്ലാത്തതിനാല്‍ സാമൂഹിക വിരുദ്ധരുടെ പ്രധാന താവളമാണിവിടം.
What's Your Reaction?

