കട്ടപ്പനയില്‍ അയ്യങ്കാളി സ്മൃതിദിനം ആചരിച്ചു

കട്ടപ്പനയില്‍ അയ്യങ്കാളി സ്മൃതിദിനം ആചരിച്ചു

Jun 18, 2025 - 09:47
 0
കട്ടപ്പനയില്‍ അയ്യങ്കാളി സ്മൃതിദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ അയ്യങ്കാളി 84-ാമത് സ്മൃതിദിനം ആചരിച്ചു. അംബേദ്കര്‍- അയ്യങ്കാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന നായകനും ഒരിക്കലും മരണമില്ലാത്ത പോരാളിയുമാണ് അയ്യങ്കാളിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആദ്യമായി പൊതുസ്‌കൂള്‍, പുതുവഴി, പൊതുഇടം എന്നിവ സംഭാവന നല്‍കിയ വ്യക്തിത്വമാണ്. അയ്യങ്കാളി ചരമദിനം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എകെസിഎച്ച്എംഎസ് ജില്ലാ സെക്രട്ടറി കെ കെ ശശി അധ്യക്ഷനാതി. നഗരസഭ കൗണ്‍സിലര്‍ ബിനു കേശവന്‍ മുഖ്യപ്രഭാഷണം നടത്തി. സിഎസ്ഡിഎസ് താലൂക്ക് പ്രസിഡന്റ് ബിജു    പൂവത്താണി, കെഎസ്എസ് ജില്ലാ സെക്രട്ടറി കെ ആര്‍ രാജന്‍, സുരേഷ് മുഴിയാങ്കല്‍, കെപിഎംഎസ് ശാഖ പ്രസിഡന്റ് ബാബു വയലുങ്കല്‍, മുരളി അയ്യപ്പന്‍, ആര്‍ ഗണേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow