കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി

കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി

Mar 14, 2026 - 11:48
 0
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മത, സമുദായിക നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളി വികാരി ഫാ. ബിനോയി പി ജേക്കബ് ഉദ്ഘാടനംചെയ്തു. വ്രതാനുഷ്ഠാനം മനുഷ്യനില്‍ ക്ഷമയും സഹാനുഭൂതിയും വളര്‍ത്തുമെന്നും ഒത്തുചേരലുകള്‍ മതസൗഹാര്‍ദം ദൃഢമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനായി. കട്ടപ്പന ടൗണ്‍ ജുമാമസ്ജിദ് ചീഫ് ഹാഫീസ് യൂസഫ് മൗലവി അല്‍കൗസരി സന്ദേശം നല്‍കി. സുരേഷ് ശ്രീധരന്‍ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി. കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്‍, കട്ടപ്പന വില്ലേജ് ഓഫീസര്‍ ജയന്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ട്രഷറര്‍ കെ പി ബഷീര്‍, വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow