അപ്രന്റീസ്ഷിപ്പ് മേള 12ന് കട്ടപ്പനയില്‍: ഐടിഐ പാസായവര്‍ക്ക് അവസരം
അപ്രന്റീസ്ഷിപ്പ് മേള 12ന് കട്ടപ്പനയില്‍: ഐടിഐ പാസായവര്‍ക്ക് അവസരം

ഇടുക്കി: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും വ്യവസായിക പരിശീലന വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രന്റീസ്ഷിപ്പ് മേള 12ന് രാവിലെ 10 ന് കട്ടപ്പന ഗവ. ഐടിഐയില്‍ നടക്കും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്യും. നഗരസഭ കൗണ്‍സിലര്‍ ഷാജി കൂത്തോടിയില്‍ അധ്യക്ഷനാകും. ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ ആനീസ് സ്റ്റെല്ല ഐസക് മുഖ്യപ്രഭാഷണം നടത്തും. 15ലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കും. 100 ലേറെ ഒഴിവുകളിലേക്ക് ട്രെയിനികളെ നിയമിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡബ്ല്യു എ പീറ്റര്‍ സ്റ്റാലിന്‍, ബിനോജ് ജോസ്, വിനു പി ഐ, പി സി ചന്ദ്രന്‍, കെ എസ് പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






