ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം കട്ടപ്പനയില്‍
ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം കട്ടപ്പനയില്‍

ഇടുക്കി: ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ (എഐടിയുസി) വാര്‍ഷിക സമ്മേളനം കട്ടപ്പനയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ ഇഷ്ടമില്ലാത്ത സ്‌നേഹമില്ലാത്ത ഉദ്യോഗസ്ഥരാണ് നമ്മുടെ നാട്ടിലെ ബാങ്ക് ജീവനക്കാരിലെ ഉന്നതര്‍. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് എന്നിങ്ങനെ ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ക്ക് മനുഷ്യനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ട്രെയിനിങ് അല്ല ലഭിക്കുന്നത്. കാലവും കഥകളും ചരിത്രവും മാറുന്ന സാഹചര്യത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളന നഗരിയിലേയ്ക്ക് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനായി. നേതാക്കളായ വി ആര്‍ ബാലകൃഷ്ണന്‍, കെ എന്‍ കുമാരന്‍, പി ജെ റെജി, ആര്‍ വിനോദ്, സജി വേമ്പള്ളി, ജി മോഹനന്‍, കെ കെ കുഞ്ഞുമോന്‍, കെ ജെ സ്‌കറിയ, ജിത്ത് വെളുത്തേടത്ത്, മറിയാമ്മ വര്‍ഗീസ്, സുമ തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






