ഐഎന്‍ടിയുസി രാജീവ് സ്മൃതിയാത്ര അണക്കരയില്‍നിന്ന് ശ്രീപെരുമ്പത്തൂരിലേക്ക് പുറപ്പെട്ടു

ഐഎന്‍ടിയുസി രാജീവ് സ്മൃതിയാത്ര അണക്കരയില്‍നിന്ന് ശ്രീപെരുമ്പത്തൂരിലേക്ക് പുറപ്പെട്ടു

May 20, 2026 - 12:41
May 20, 2026 - 12:46
 0
ഐഎന്‍ടിയുസി രാജീവ് സ്മൃതിയാത്ര അണക്കരയില്‍നിന്ന് ശ്രീപെരുമ്പത്തൂരിലേക്ക് പുറപ്പെട്ടു
This is the title of the web page

ഇടുക്കി: ഐഎന്‍ടിയുസി ചക്കുപള്ളം മണ്ഡലം കമ്മിറ്റിയുടെ രാജീവ് സ്മൃതിയാത്ര അണക്കരയില്‍നിന്ന് ശ്രീപെരുമ്പത്തൂരിലേക്ക് പുറപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സിബി വെള്ളമറ്റം ക്യാപ്റ്റനായുള്ള യാത്രയില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകരും നേതാക്കളും മഹിളാസംഘം പ്രവര്‍ത്തകരും പഞ്ചായത്തംഗങ്ങളും ഉള്‍പ്പെടെ 20 പേര്‍ അംഗങ്ങളാണ്. 21ന് ശ്രീപെരുമ്പത്തൂരിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തമിഴ്‌നാട്, പോണ്ടിച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ യാത്രയെ സ്വീകരിക്കും. കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് വൈസ് പ്രസിഡന്റ് അജി കീഴ്‌വാറ്റ്, ചക്കുപള്ളം പഞ്ചായത്തംഗം ഷീബ ജോര്‍ജ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോന്‍സി വര്‍ഗീസ്, ഭാരവാഹികളായ മോനിച്ചന്‍ ഇളപ്പുങ്കല്‍, ജോളി ജോര്‍ജ്, ആണ്ടവര്‍, ജയ ചെല്ലപ്പന്‍, സൈജന്‍ കുറയന്നൂര്‍, സെല്‍വകുമാര്‍, അച്ചാമ്മ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow