കട്ടപ്പന ഗവ. കോളേജില്‍ അനുസ്മരണവും സ്‌കോളര്‍ഷിപ്പ് വിതരണവും
കട്ടപ്പന ഗവ. കോളേജില്‍ അനുസ്മരണവും സ്‌കോളര്‍ഷിപ്പ് വിതരണവും

ഇടുക്കി: കട്ടപ്പന ഗവ. കോളേജില്‍ ബെസന്റ് ജോസ് അനുസ്മരണവും സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. പഠനകാലത്ത് അന്തരിച്ച കൂട്ടുകാരന്റെ ഓര്‍മയ്ക്കായാണ് സഹപാഠികളുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും അനുസ്മരണം സംഘടിപ്പിക്കുന്നത്. പ്രിന്‍സിപ്പല്‍ വി കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് മേധാവി ഡോ. അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ടോജി ഡോമിനിക്, ഒ സി അലോഷ്യസ്, വിന്‍സ്‌മോന്‍ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






