റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി കാര്‍ഷിക സെമിനാര്‍ മാര്‍ച്ച് 1ന്
റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി കാര്‍ഷിക സെമിനാര്‍ മാര്‍ച്ച് 1ന്
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റിയും ഫാര്‍മേഴ്‌സ് സെന്റര്‍ ചക്കുപള്ളവും മലയാള മനോരമയും ചേര്‍ന്ന് മാര്‍ച്ച് 1ന് കാര്‍ഷിക സെമിനാര്‍ ചക്കുപള്ളം ഗത്സിമോന്‍ അരമന ഹാളില്‍ നടത്തും. സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. കൃഷി ശാസ്ത്രജ്ഞന്‍ ഡോ. സുധാകര്‍ സൗന്ദര്‍രാജന്‍ സെമിനാര്‍ നയിക്കും. കാലാവസ്ഥ വ്യതിയാനവും ഏലം കൃഷി നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളും ഏലം കൃഷിയും പുതിയ മരുന്നുകളുടെ ഉപയോഗം തുടങ്ങി ഏലം മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. റോട്ടറി ക്ലബ്ബിന്റെസര്‍വീസ് എക്‌സലന്‍സ് പുരസ്‌കാരം കൃഷി ശാസ്ത്രജ്ഞന്‍ ഡോ. സൗന്ദര്‍രാജന് സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് റെജി മാത്യു നരിമറ്റത്തില്‍, ഭാരവാഹികളായ ബെന്നി ജോണ്‍, ജോസ് മാത്യു, ജോസുകുട്ടി മാത്യു, ബിബിന്‍ വര്‍ഗീസ്, ഷിനോദ് പിജി, ജിന്‍സണ്‍ സി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?