അടിമാലി ഇരുന്നൂറേക്കറില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
അടിമാലി ഇരുന്നൂറേക്കറില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
ഇടുക്കി: അടിമാലി ഇരുന്നൂറേക്കറില്‍ വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇരുന്നൂറേക്കര്‍ രാജ്ഭവനില്‍ രാജയുടെ വീട്ടിലാണ് സംഭവം. വീട്ടുകാര്‍ ഉടന്‍തന്നെ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. തിങ്കളാഴ്ച രാത്രിയില്‍ രാജയുടെ മകന്‍ അമൃത് വെള്ളമെടുക്കാന്‍ ഫ്രിഡ്ജ് തുറന്നപ്പോള്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയും വീട്ടുകാര്‍ തീയണക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഫലം കാണാതായതോടെ അടിമാലി ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഇവരെത്തിയാണ് തീയണച്ചത്. അപകടത്തില്‍ വീടിന്റെ വയറിങ് പൂര്‍ണമായും കത്തിനശിച്ചു. അടുക്കളയും മറ്റ് മുറികളിലെ ടൈലുകളും പൊട്ടിപ്പൊളിഞ്ഞു. കൂടാതെ രാജയുടെ മക്കളുടെ പുസ്തകങ്ങളും പഠനോപകരണങ്ങളും പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. രണ്ട് വര്‍ഷം മുമ്പാണ് വീട് നിര്‍മിച്ചത്.
What's Your Reaction?