കുഞ്ചിത്തണ്ണിയിലെ കടത്തിണ്ണകളില്‍ കഴിഞ്ഞിരുന്ന ദുരിതകാലത്തിന് വിട: വര്‍ഗീസിന് കുരുവിളാസിറ്റി ഗുഡ് സമരിറ്റന്‍ ആതുരാശ്രമത്തിന്റെ കരുതല്‍
കുഞ്ചിത്തണ്ണിയിലെ കടത്തിണ്ണകളില്‍ കഴിഞ്ഞിരുന്ന ദുരിതകാലത്തിന് വിട: വര്‍ഗീസിന് കുരുവിളാസിറ്റി ഗുഡ് സമരിറ്റന്‍ ആതുരാശ്രമത്തിന്റെ കരുതല്‍
ഇടുക്കി: അപകടത്തില്‍ പരിക്കേറ്റ് നടക്കാന്‍ പോലുമാകാതെ കുഞ്ചിത്തണ്ണിയിലെ കടത്തിണ്ണകളില്‍ കഴിഞ്ഞുവന്ന വയോധികന് കുരുവിളാസിറ്റി ഗുഡ് സമരിറ്റന്‍ ആതുരാശ്രമത്തിന്റെ സ്‌നേഹത്തണല്‍. 61കാരനായ വര്‍ഗീസിന്റെ ദുരിതകാലത്തിന് അറുതിയായി. ഇദ്ദേഹത്തിന് ആതുരാശ്രമത്തില്‍ താമസവും പരിചരണവും ഉറപ്പാക്കി. വൈദ്യുതി പോസ്റ്റില്‍നിന്ന് വീണുണ്ടായ അപകടത്തിലാണ് ഇദ്ദേഹത്തിന്റെ കാലുകള്‍ക്ക് ഗുരുതരമാലി പരിക്കേറ്റത്. പരിചരിക്കാനോ സംരക്ഷിക്കാനോ ബന്ധുക്കളില്ലാത്തതിനാല്‍ മാസങ്ങളായി കുഞ്ചിത്തണ്ണിയിലെ കടകളുടെ വരാന്തകളിലായിരുന്നു കഴിഞ്ഞുകൂടിയത്. ദുരവസ്ഥ തിരിച്ചറിഞ്ഞ പള്ളിവാസല്‍ പഞ്ചായത്തംഗം എന്‍ വിജയനും പൊതുപ്രവര്‍ത്തകന്‍ ആര്‍ സി ഷാനുംചേര്‍ന്ന് വെള്ളത്തൂവല്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസിന്റെ അനുമതിയോടെ ഇദ്ദേഹത്തെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചു. ഡയറക്ടര്‍ ഫാ. ബെന്നി ഉലഹന്നാനും ജീവനക്കാരുംചേര്‍ന്ന് വര്‍ഗീസിനെ സ്‌നേഹപൂര്‍വം സ്വീകരിച്ചു. ഇനി ഭക്ഷണവും പരിചരണവും സുരക്ഷിതമായ താമസവും ആശ്രമത്തിന്റെ കരുതലില്‍. 6 കിടപ്പുരോഗികള്‍ ഉള്‍പ്പെടെ 50ലേറെ അന്തേവാസികല്‍ ഇവിടെയുണ്ട്.
What's Your Reaction?