ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് റോഡില്‍ ഉപേക്ഷിച്ചു: ഒരാള്‍ കസ്റ്റഡിയില്‍
ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് റോഡില്‍ ഉപേക്ഷിച്ചു: ഒരാള്‍ കസ്റ്റഡിയില്‍
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് റോഡില്‍ ഉപേക്ഷിച്ചു. ഉടുമ്പന്‍ചോല സ്വദേശി മണികണ്ഠനെയാണ് (45) അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മൂന്ന് പേര്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മണികണ്ഠന്‍ പൊലീസിന് മൊഴി നല്‍കി. പരിക്കേറ്റ ഇയാളെ ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
What's Your Reaction?