വണ്ടിപ്പെരിയാര്‍ മൗണ്ട് എകെജി നഗറിലും കാട്ടാന ശല്യം രൂക്ഷം
വണ്ടിപ്പെരിയാര്‍ മൗണ്ട് എകെജി നഗറിലും കാട്ടാന ശല്യം രൂക്ഷം

ഇടുക്കി: വണ്ടിപ്പെരിയാര്‍ മൗണ്ട് എകെജി നഗറില്‍ കാട്ടാന കൃഷി നശിപ്പിച്ചു. കാട്ടാന ഭീതിയില്‍ നൂറിലധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സത്രം, മൗണ്ട്, അരണക്കല്‍ തുടങ്ങി വിവിധ ഭാഗങ്ങളിലും പീരുമേട്, രാജമുടി, കല്ലാര്‍ തുടങ്ങിയ മേഖലകളിലും കാട്ടാനയുടെ ശല്യം രൂക്ഷമായി തുടരുകയാണ.് ഒരു മാസക്കാലമായി കാട്ടാനകള്‍ ഈ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. പുലര്‍ച്ചെ ജനവാസ മേഖലയിലിറങ്ങുന്ന ഇവ കൃഷിദേഹണ്ണങ്ങള്‍ പൂര്‍ണമായും നശിപ്പിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ നാലിന് വണ്ടിപ്പെരിയാര്‍ മൗണ്ട് എകെജി നഗറിലെത്തിയ ഒറ്റയാനാണ് പ്രദേശവാസി ജോസഫിന്റെ കൃഷിയിടത്തിലിറങ്ങി ഏലം, വാഴ, കവുങ്ങു തുടങ്ങിയവ പൂര്‍ണമായി നശിപ്പിച്ചത്. തൊട്ടടുത്തുള്ള വീട്ടിലെ കയ്യാലയും പൊളിച്ചാണ് ആന തിരികെ മടങ്ങിയത്. ഒച്ച കേട്ട് ഇവര്‍ എഴുന്നേറ്റ് നോക്കിയപ്പോഴേക്കും കാട്ടാന പോയിരുന്നുവെന്ന് ജോസഫ് പറയുന്നു. ജനങ്ങളെ ഭീതിപ്പെടുത്തുന്ന കാട്ടാന ശല്യം തടയുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നുള്ള പരാതിയാണ് വ്യാപകമായി ഉയരുന്നത്. അടിയന്തരമായി ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങാതിരിക്കാന്‍ നടപടികള്‍ വനം വകുപ്പ് സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






