30 ലക്ഷം രൂപ മുതല്‍മുടക്കുള്ള ചെമ്പകപ്പാറ കുടിവെള്ള പദ്ധതി ഉപേക്ഷിച്ചു: മേഖലയില്‍ കുടിവെള്ളക്ഷാമം

30 ലക്ഷം രൂപ മുതല്‍മുടക്കുള്ള ചെമ്പകപ്പാറ കുടിവെള്ള പദ്ധതി ഉപേക്ഷിച്ചു: മേഖലയില്‍ കുടിവെള്ളക്ഷാമം

Mar 3, 2026 - 11:59
 0
30 ലക്ഷം രൂപ മുതല്‍മുടക്കുള്ള ചെമ്പകപ്പാറ കുടിവെള്ള പദ്ധതി ഉപേക്ഷിച്ചു: മേഖലയില്‍ കുടിവെള്ളക്ഷാമം
This is the title of the web page

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ 30 ലക്ഷം രൂപ മുതല്‍മുടക്കുള്ള ചെമ്പകപ്പാറ കുടിവെള്ള പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകേണ്ടിയിരുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയില്‍ അനാഥമായത്. 2014- 15ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആയിരംകുളം പദ്ധതിപ്രകാരമാണ് ചെമ്പകപ്പാറ പദ്ധതി ആരംഭിച്ചത്. ഇതിനായി ചിന്നാര്‍ പുഴയോരത്ത് കുളവും വേനല്‍ക്കാലത്തും ജലം ലഭിക്കാന്‍ പുഴയില്‍ തടയണയും നിര്‍മിച്ചു. പിന്നീട് സംഭരണ ടാങ്കും പമ്പ്ഹൗസും നിര്‍മിക്കാതെയും വിതരണ പൈപ്പുകള്‍ സ്ഥാപിക്കാതെയും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഇതിനിടെ കാലവര്‍ഷക്കെടുതിയില്‍ പുഴയോരം ഇടിഞ്ഞ് തടയണ തകര്‍ന്നു. 200ലേറെ കുടുംബങ്ങള്‍ക്കും ചെമ്പകപ്പാറയിലെ ആരാധനാലയങ്ങളും വ്യാപാര, പൊതു സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ കുടിവെള്ളം ലഭിക്കേണ്ടിയിരുന്ന പദ്ധതിയാണ് നിര്‍മാണം പൂര്‍ത്തീകരിക്കാതെ ഉപേക്ഷിച്ചത്. വെള്ളമില്ലാത്തതിനാല്‍ ചെമ്പകപ്പാറയിലെ പൊതുശുചിമുറിയും ഉപയോഗിക്കാനാകുന്നില്ല.
വേനല്‍ കടുത്തതോടെ പ്രദേശത്ത് ശുദ്ധജലത്തിന് ക്ഷാമം നേരിടുകയാണ്. പദ്ധതി പൂര്‍ത്തീകരിച്ച് കുടിവെള്ളം ലഭ്യമാക്കാന്‍ സര്‍ക്കാരും ത്രിതല പഞ്ചായത്തോ തയാറായിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow