വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുളകരമേട് സ്വദേശിക്കായി കൈകോര്‍ത്ത് നാട്: ചികിത്സാസഹായ സമിതി രൂപീകരിച്ചു

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുളകരമേട് സ്വദേശിക്കായി കൈകോര്‍ത്ത് നാട്: ചികിത്സാസഹായ സമിതി രൂപീകരിച്ചു

Aug 5, 2026 - 18:32
 0
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുളകരമേട് സ്വദേശിക്കായി കൈകോര്‍ത്ത് നാട്: ചികിത്സാസഹായ സമിതി രൂപീകരിച്ചു
This is the title of the web page

ഇടുക്കി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന്റെ ചികിത്സയ്ക്കാവശ്യമായ പണം സമാഹരിക്കാന്‍ കൈകോര്‍ത്ത് നാട്. മുളകരമേട് ആനക്കല്ലില്‍ ബിജു(53)വാണ് അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. ജൂലൈ എട്ടിന് വെള്ളയാംകുടിയില്‍ കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. ശരീരമാസകലം ഒടിവുകളും ക്ഷതവും സംഭവിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയകളും ആവശ്യമാണ്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരുലക്ഷവും പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ആറ് ലക്ഷവും ചികിത്സയ്ക്കായി ഇതിനോടകം ചെലവഴിച്ചു.

Slide 1
Slide 2

ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് കൊണ്ടുമറച്ച ഷെഡ്ഡിലാണ് കഴിയുന്നത്. കൂലിപ്പണിക്കാരനായ ബിജുവിന്റെ വരുമാനംകൊണ്ടാണ് ഇവര്‍ കഴിഞ്ഞിരുന്നത്. പിഎംഎവൈ പദ്ധതിപ്രകാരം വീടിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. ചികിത്സ പൂര്‍ത്തിയാക്കി തിരികെയെത്തുമ്പോള്‍ വാസയോഗ്യമായ വീടും ആവശ്യമാണ്. ചികിത്സയ്ക്കും വീട് നിര്‍മാണത്തിനുമായി ലക്ഷങ്ങള്‍ ചെലവാകും. ഇതിനായി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, റോയി കെ പൗലോസ് എംഎല്‍എ, മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍(രക്ഷാധികാരികള്‍), നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി(ചെയര്‍മാന്‍), റവ. സതീഷ് വില്‍സണ്‍(കണ്‍വീനര്‍), സ്റ്റെനോയി ബേബി(സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായി ചികിത്സാസഹായ സമിതി രൂപീകരിച്ചു. ജോയി വെട്ടിക്കുഴിയുടെയും റവ. സതീഷ് വില്‍സന്റെയും പേരില്‍ ഫെഡറല്‍ ബാങ്ക് കട്ടപ്പന ശാഖയില്‍ അക്കൗണ്ടും തുറന്നു. 15 വരെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും വിവിധ സംഘടനകളില്‍നിന്നും 10ന് കട്ടപ്പന ടൗണിലും ധനസമാഹരണം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അക്കൗണ്ട് നമ്പര്‍: 14260100286859. ഐഎഫ്എസ് കോഡ്: എഫ്ഡിആര്‍എല്‍0001426.

Slide 1

വാര്‍ത്താസമ്മേളനത്തില്‍ ജോയി വെട്ടിക്കുഴി, റവ. സതീഷ് വില്‍സണ്‍, കെ പി സുമോദ്, സന്തോഷ് ഓലിനാല്‍, സുനിജ ശശീന്ദ്രന്‍, സ്റ്റെനോയി ബേബി, സിജോ മാത്യു, പി കെ അഭിലാഷ്, ടി എം മനേഷ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow