ഇടുക്കി സഹോദയ കായികമേള 6നും 7നും നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍

ഇടുക്കി സഹോദയ കായികമേള 6നും 7നും നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍

Nov 4, 2026 - 17:32
 0
ഇടുക്കി സഹോദയ കായികമേള 6നും 7നും നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍
This is the title of the web page

ഇടുക്കി: ഇടുക്കി സഹോദയ കായികമേള 6, 7 തീയതികളില്‍ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കും. കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളാണ് ആതിഥേയര്‍. 6ന് രാവിലെ 9ന് അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്യും. 27 സ്‌കൂളുകളില്‍നിന്നായി 1150 കായികതാരങ്ങള്‍ 117 ഇനങ്ങളിലായി മത്സരിക്കും. 10 വയസില്‍ താഴെയുള്ളവര്‍ മുതല്‍ 19 വയസില്‍ താഴെയുള്ളവര്‍ വരെയുള്ള അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. 7ന് സമാപന സമ്മേളനം റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്യും. വിദ്യാര്‍ഥികളുടെ കായികാഭിരുചിയും കഴിവുകളും കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് കായികമേള സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫാ. വര്‍ഗീസ് ഇടത്തിച്ചിറ, ഇടുക്കി സഹോദയ ട്രഷറര്‍ ഫാ. ജോബി മാതാളിക്കുന്നേല്‍, കോ ഓര്‍ഡിനേറ്റര്‍ ജിബിന്‍ സി ഫിലിപ്പ്, പിടിഎ പ്രസിഡന്റ് സണ്ണി സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow