ചക്കകൊമ്പന് പിന്നാലെ മൊട്ടവാലനും: ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ കാട്ടാന ശല്യം രൂക്ഷം
ചക്കകൊമ്പന് പിന്നാലെ മൊട്ടവാലനും: ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ കാട്ടാന ശല്യം രൂക്ഷം

ഇടുക്കി: ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ ജനത്തെ വലച്ച് കാട്ടാന ശല്യം രൂക്ഷം. ദിവസവും മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെ നിരവധിയാളുകളുടെ കൃഷിയിടങ്ങളില്‍ നാശനഷ്ടമുണ്ടാക്കി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ചക്കക്കൊമ്പന് പിന്നാലെ മൊട്ടവാലനും മേഖലയില്‍ സ്ഥിരം സാന്നിധ്യമാണ്. മതികെട്ടാനില്‍ നിന്ന് ഇറങ്ങുന്ന കാട്ടാനക്കൂട്ടം രാത്രിയും പകലും ഏലത്തോട്ടങ്ങളില്‍ തമ്പടിക്കുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ പോലും കൃഷിയിടത്തില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.ആഴ്ചകള്‍ക്ക് മുന്‍പ്, കൃഷിയിടത്തില്‍ ജോലിക്കിടെ കര്‍ഷകന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഭീതിയോടെയാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. ഒറ്റയാന്‍മാര്‍ക്ക് പുറമെ കുട്ടിയാനകള്‍ ഉള്‍പ്പെടുന്ന കാട്ടാനക്കൂട്ടവും മേഖലയില്‍ സ്ഥിരം സാന്നിധ്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
What's Your Reaction?






