വാഴത്തോപ്പ് ഗവ സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണവും ബോധവല്‍ക്കരണ ക്ലാസും നടത്തി 

വാഴത്തോപ്പ് ഗവ സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണവും ബോധവല്‍ക്കരണ ക്ലാസും നടത്തി 

Jun 5, 2025 - 16:17
 0
വാഴത്തോപ്പ് ഗവ സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണവും ബോധവല്‍ക്കരണ ക്ലാസും നടത്തി 
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണവും വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോമി വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തില്‍ നാം അധിവസിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീം സ്‌കൂള്‍ കൗണ്‍സിലര്‍ ജിന്‍ഷമോള്‍ എംഎസ് നേതൃത്വം നല്‍കി. വ്യക്തിശുചിത്വവും പരിസരശുചിത്വവും എന്ന വിഷയത്തില്‍ വാഴത്തോപ്പ് എഒഇലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  സിബി തോമസും ലഹരി എന്ന വിപത്തിനെ തടയാം മനസില്‍ നിറക്കാം പഠനം എന്ന ലഹരി എന്ന വിഷയത്തില്‍ ജില്ലാ വിമുക്തി കോ- ഓര്‍ഡിനേറ്റര്‍ ഡിജോ ദാസും ക്ലാസുകള്‍ നയിച്ചു. പ്ലാസ്റ്റിക് മലിനീകരണത്തെ തോല്‍പ്പിക്കുക' എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ തലത്തില്‍ നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തില്‍ ജീവിത ഒന്നാം സ്ഥാനവും  സാന്ദ്രാ രണ്ടാം സ്ഥാനവും  അസ്‌നിയ കെ ജെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹെഡ്മിസ്ട്രസ് ബിന്ദു എം ജോസ്, വിദ്യാര്‍ഥികളായ 
അസ്‌നിയ കെ ജെ, അഭിനവ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow