കൊന്നത്തടിയില്‍ കാര്‍ഷിക സെമിനാര്‍ നടത്തി
കൊന്നത്തടിയില്‍ കാര്‍ഷിക സെമിനാര്‍ നടത്തി

ഇടുക്കി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊന്നത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെയും ശാന്തന്‍പാറ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാര്‍ നടത്തി. സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി എം ബേബി അധ്യക്ഷനായി.
കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ ലിജോ തോമസ് ജാതിക്ക കൃഷിയെകുറിച്ച് ക്ലാസ് എടുത്തു. ഏലം, കൊക്കോ, കുരുമുളക് തുടങ്ങിയവയുടെ കൃഷി രീതികളും പരിപാലനവും എന്ന വിഷയത്തില്‍ ശാന്തന്‍പാറ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ഡോ എസ് സുധാകര്‍ ക്ലാസെടുത്തു. കൊന്നത്തടി കൃഷി ഓഫീസര്‍ ബിജു കെ ഡി, സെക്രട്ടറി സി എസ് അനീഷ,്
കാര്‍ഷിക വിദഗ്ദരായ ഡോ എസ് ജയ ബേബി, ഡോ ഗീതു, ഡോ ഷെല്‍ട്ടന്‍, ബാങ്ക് വൈസ് പ്രസിഡന്റ് ശശി ആദിച്ചന്‍, പഞ്ചായത്ത് അംഗങ്ങളായ സി കെ ജയന്‍, വിക്ടോറിയ വില്‍സണ്‍, ബാങ്ക് ഭരണസമിതി അംഗം സി. ജി ബാബുരാജ് എന്നിവരും നിരവധി കര്‍ഷകരും സഹകാരികളും പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






