ഇടുക്കി പാര്‍ക്കിനുസമീപം കടുവയെ കണ്ടതായി ലോറി ഡ്രൈവര്‍: നാട്ടുകാര്‍ ഭീതിയില്‍
ഇടുക്കി പാര്‍ക്കിനുസമീപം കടുവയെ കണ്ടതായി ലോറി ഡ്രൈവര്‍: നാട്ടുകാര്‍ ഭീതിയില്‍
ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് ഉള്‍പ്പെടുന്ന ഇടുക്കി പാര്‍ക്കിനുസമീപം കടുവയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ജനം ഭീതിയില്‍. ഇതോടെ ഈ റൂട്ടില്‍ പ്രഭാത സവാരി വരെ ആളുകള്‍ നിര്‍ത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ മലപ്പുറത്തുനിന്ന് കട്ടപ്പനയിലേക്ക് ലോഡ് കയറ്റിവന്ന ലോറി ഡ്രൈവറാണ് പാര്‍ക്കിനുസമീപം കടുവയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്. റോഡിന് കുറുകെ വന്ന കടുവ കാടിനുള്ളിലേക്ക് ഓടിമറഞ്ഞുവെന്നാണ് ഇദ്ദേഹം പറഞ്ഞത്. വനപാലകര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം വനംവകുപ്പിന്റെ പരിശോധന കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. വിവരം അറിഞ്ഞതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. ദൂരെസ്ഥലങ്ങളില്‍ ജോലിക്ക് പോകാന്‍ പോലും ആശങ്കയാണെന്ന് ഇവര്‍ പറയുന്നു.
What's Your Reaction?