ചക്കുപള്ളം മാങ്കവലയില്‍ കണ്ടത് പുലിയല്ല; പൂച്ചപ്പുലിയെന്ന് സ്ഥിരീകരണം
ചക്കുപള്ളം മാങ്കവലയില്‍ കണ്ടത് പുലിയല്ല; പൂച്ചപ്പുലിയെന്ന് സ്ഥിരീകരണം
ഇടുക്കി: ചക്കുപള്ളം മാങ്കവലയില്‍ നാട്ടുകാരില്‍ ചിലര്‍ കണ്ടത് പൂച്ചപ്പുലിയെയാണെന്ന് സ്ഥിരീകരണം. പുലിയെന്ന് അഭ്യൂഹമുണ്ടായതോടെ വനപാലകര്‍ സ്ഥലത്ത് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കാല്‍പ്പാടുകളോ മറ്റോ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. വണ്ടന്‍മേട്ടിലെയും ചെല്ലാര്‍കോവിലിലേയും വനപാലകരാണ് പരിശോധന നടത്തിയത്. ഒടുവില്‍ പുലിയെ കണ്ടതായി പറഞ്ഞവരെ പൂച്ചപ്പുലിയുടെ ചിത്രങ്ങള്‍ കാട്ടി. ഇതോടെ ഇവര്‍ കണ്ടത് പൂച്ചപ്പുലിയെയാണെന്ന് സ്ഥിരീകരിച്ചതോടെ ആശങ്കയ്ക്ക് അറുതിയായി. വന്യമൃഗ സാന്നിധ്യമുണ്ടായാല്‍ വിവരം നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, പഞ്ചായത്തംഗളായ പ്രദീപ് മധുരമറ്റത്തില്‍, മനോജ് തമ്പി എന്നിവരും സ്ഥലത്തെത്തിയിരുന്നു.
What's Your Reaction?