കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും കുടിവെള്ളം നിഷേധിച്ച് ജലനിധി
കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും കുടിവെള്ളം നിഷേധിച്ച് ജലനിധി

ഇടുക്കി: കുടിവെള്ള കണക്ഷന്‍ കൊടുക്കണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം ഉണ്ടായിട്ടും കണക്ഷന്‍ നിഷേധിക്കുന്നതായി പരാതി. വാത്തിക്കുടി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ താമസിക്കുന്ന കുളത്തിങ്കല്‍ ജോസിന്റെ കുടുംബമാണ് കുടിവെള്ള കണക്ഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായിരിക്കുന്നത്. ജലനിധി പദ്ധതിയുടെ നടത്തിപ്പുകാര്‍ നിക്ഷേതാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. കൂലിപ്പണിചെയ്ത് ഉപജീവനം നടത്തുന്ന കുടുംബം ലോണ്‍ എടുത്തും നാട്ടുകാരുടെ സഹായം കൊണ്ടും നാലു സെന്റ് സ്ഥലം വാങ്ങുകയും ഒരു ചെറിയ ഷെഡ് നിര്‍മിക്കുകയും ചെയ്തു.
സ്ഥലം വാങ്ങിയ സമയത്ത് നിലവില്‍ ഉണ്ടായിരുന്ന കുടിവെള്ള പദ്ധതിയുടെ കണക്ഷന്‍ കാരണമില്ലാതെ കട്ട് ചെയ്‌തെങ്കിലും പിന്നീട് ഇത് പുനസ്ഥാപിച്ചില്ല. കണക്ഷന്‍ പുനസ്ഥാപിക്കുന്നതിനായി കുടുംബം കലക്ടറെ സമീപിക്കുകയും ഇതിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു . ഇതിനെതുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി പദ്ധതിയുടെ നടത്തിപ്പുകാരായ പ്രസിഡന്റിനെയും സെക്രട്ടറിയെയും കണ്ട് സംസാരിച്ചപ്പോള്‍ പ്രസിഡന്റ് കണക്ഷന്‍ കൊടുക്കണം എന്നും സെക്രട്ടറി കൊടുക്കാന്‍ സാധിക്കില്ല എന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
What's Your Reaction?






