ജീത് കുനേ ഡോയുടെ പ്രവര്‍ത്തന പ്രദര്‍ശനവും ക്ലാസ് ഉദ്ഘാടനവും തോപ്രാംകുടിയില്‍ നടത്തി
ജീത് കുനേ ഡോയുടെ പ്രവര്‍ത്തന പ്രദര്‍ശനവും ക്ലാസ് ഉദ്ഘാടനവും തോപ്രാംകുടിയില്‍ നടത്തി

ഇടുക്കി: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന കുംഫുവിന്റെ സ്‌പോര്‍ട്‌സ് ഇനമായ ജീത് കുനേ ഡോയുടെ പ്രവര്‍ത്തന പ്രദര്‍ശനവും ക്ലാസ് ഉദ്ഘാടനവും തോപ്രാംകുടിയില്‍ നടത്തി. തോപ്രാംകുടി മര്‍ച്ചന്റ്‌സ്് അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് തെക്കേല്‍ ഉദ്ഘാടനം ചെയ്തു. രോഗ പ്രതിരോധശേഷി, മനോധൈര്യം, അച്ചടക്കം, ഏകാഗ്രത എന്നിവ ലഭിക്കുകയും മദ്യത്തിനും മയക്കുമരുന്നിനും പുതുതലമുറ അടിമപ്പെട്ടു പോകാതെ തടയുകയും ചെയ്യുകയാണ് ലക്ഷ്യം. ഇന്റര്‍നാഷണല്‍ ജഡ്ജിയും, കോച്ചും, സിനി സ്റ്റണ്ട് ഡയറക്ടറുമായ ബ്രൂസ് ലി രാജ് മാസ്റ്റര്‍ നേതൃത്വം നല്‍കും. ഇവിടെ പരിശീലനം നേടുന്ന കുട്ടികള്‍ക്ക് സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. അസോസിയേഷന്‍ സെക്രട്ടറി ഷിജോ പോള്‍, അഭിജിത്ത് ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി..
What's Your Reaction?






